
മുളക്കുഴ:മുളക്കുഴയ്ക്ക് മിച്ച ബജറ്റ്.
32.35 കോടി രൂപയുടെ വരവും 28.70 കോടി രൂപയുടെ ചിലവും 3.55 രൂപയുടെ നീക്കി ബാക്കിയുമുള്ള മിച്ച ബഡ്ജറ്റാണ് മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണിക സന്തോഷ് അവതരിപ്പിച്ചത്. സുസ്ഥിര വികസനവുമായി മുന്നോട്ട്..
ഉത്പാദന മേഖലയ്ക്കായി വികസനങ്ങൾ നടപ്പിലാക്കും, സ്മാർട്ട് കൃഷി ഭവനായി മുളക്കുഴ കുഴിഭവനെ മാറ്റും, 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പന്നി ശല്യം നേരിടുന്നതിന് വാർഡുതല ജനകീയ കൂട്ടായ്മയിലൂടെ തീവ്ര പരിപാടികൾ ആസൂത്രണം ചെയ്യുന്നതാണ്. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 14 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു, എബിസി പ്രോഗ്രാം 3 ലക്ഷം രൂപ, തെറുവ് നായകൾക്ക് മാസ് വാക്സിനേഷന് ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ പരിപാലനത്തിന് 37 ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വനിതകളുടെ ഉന്നമനത്തിനായി 17.98 ലക്ഷം രൂപ വകയിരുത്തി ചിരിക്കുന്നു.
വയോജനങ്ങൾക്കായി 4.5 ലക്ഷം രൂപയും അതി ദരിദ്രർക്കായി 3 ലക്ഷം രൂപയും, ലൈഫ് മിഷൻ പദ്ധതിയിൽ 2.36 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം 9 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. തുടർന്നും പെൻഷൻ കാലതാമസം കൂടാതെ ജനങ്ങളിലെത്തിക്കും.
പഞ്ചായത്തിലെ 27 അങ്കണവാടികളുടെ വികസനത്തിന് പ്രാധാന്യം നൽകും. ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്കായി 5.3 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി ഉന്നമനത്ത റ്റ് 1.99 കോടി വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങൾക്കായി 24. 42 ലക്ഷവും വിദ്യാഭ്യാസം, കലാ-കായികം, സാംസ്കാരികം എന്നി മേഖലയ്ക്ക് 2.50 ലക്ഷം രൂപയും, റോഡ് മെയിൻ്റ് നൽസിനായി 1.58 ലക്ഷം രൂപയും വകയിരുത്തുന്നു. പഞ്ചായത്ത് കെട്ടിട സമുച്ചയ നിർമ്മാണം, ഗ്രാമീണ ബസ് കാത്തിരിപ്പു കേന്രങ്ങൾ, കമ്യൂണിറ്റി ഹാൾ നിർമ്മാണം, പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയ്ക്കുള്ള പ്രാരംഭ നടപടികൾ ഈ സാമ്പത്തിക വർഷം തന്നെ ആൽഭിക്കുന്നതാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 2.23 കോടി രൂപയുടെ നിർവ്വഹണം പൂർത്തീകരിച്ചിട്ടുണ്ട്. ജലജീവൻ മിഷനുമായി ചേർന്ന് മുളക്കുഴ ഗ്രാമ പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. 2500 പുതിയ കണക്ഷൻ ലഭിക്കുന്ന പദ്ധതി 2027 ൽ പൂർത്തിയാക്കപ്പെടും. ഗ്രാമസഭ യോഗങ്ങൾ ഡിജിറ്റലൈസ് ചെയ്യും. ഗ്രാമസഭയിൽ റിപ്പോർട്ടുകൾ ഡിജിറ്റലായും അവതരിപ്പിക്കും, തീരുമാനങ്ങളുടെ മിനിട്ട്സും ഓൺലൈനായി ലഭ്യമാക്കും











